ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ല: എ പത്മകുമാര്‍

പത്തനംതിട്ട : കണ്ണൂര്‍ സ്വദേശിനിയുടെ ശബരിമലയാത്രാ വിഷയത്തില്‍ സിപിഎമ്മിനെ തള്ളി ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ ആ യുവതി ശബരിമലയിലേക്കു വരില്ല.കണ്ണൂര്‍ സ്വദേശിനിയായ രേഷ്മ നിശാന്ത് വ്രതമെടുത്ത് ശബരിമലയിലേക്കു വരാന്‍ തയാറെടുക്കുന്നെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.’ആചാരങ്ങളെ ബഹുമാനിക്കുന്നുവെങ്കില്‍ വരില്ല. പേരെടുക്കാനാണ് ശ്രമമെങ്കില്‍ വന്നേക്കാം.’ പത്മകുമാര്‍ പറഞ്ഞു.

നേരത്തെ രേഷ്മയ്ക്ക് ശബരിമല ചവിട്ടാന്‍ എല്ലാ സുരക്ഷയും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ഇപി ജയരാജന്‍ പ്രസ്താവിച്ചിരുന്നു. ഇതേ ആവശ്യമുന്നയിച്ച എംസി ജോസഫൈനും രംഗത്തെത്തി. എന്നാല്‍ വിശ്വാസികള്‍ വരില്ലെന്നാണ് എ പത്മകുമാര്‍ ആവര്‍ത്തിച്ച് പറയുന്നത്. സൗകര്യങ്ങള്‍ കൂടുതലായി ഒരുക്കില്ലെന്നും പത്മകുമാര്‍ പറയുന്നു.

Top