പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് ഉണ്ടായെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പത്മകുമാര്‍ പറഞ്ഞു.
എല്ലാത്തിനും കണക്കുണ്ടെന്നും ഒരു തരി സ്വര്‍ണം പോലും നഷ്ടമായിട്ടില്ലെന്നും വിവാദത്തിന് പിന്നില്‍ മുന്‍ ഉദ്യോഗസ്ഥനാണെന്നും പത്മകുമാര്‍ വ്യക്തമാക്കി.
അതേസമയം, ഓഡിറ്റിംഗില്‍ ശബരിമലയില്‍ 40 കിലോ സ്വര്‍ണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണവും വെള്ളിയും സ്‌ട്രോംങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ല. തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്‌ട്രോംഗ് റൂം തുറന്ന് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കുറവ് കണ്ടെത്തിയ സ്വര്‍ണവും വെള്ളിയും സ്‌ട്രോംഗ് റൂമില്‍ എത്തിയിട്ടുണ്ടോ എന്ന കാര്യം നാളെ പരിശോധിക്കും.
ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗമാണ് നളെ പരിശോധന നടത്തുക. നാളെ 12മണിക്കാണ് സ്‌ട്രോങ്ങ് റൂം മഹസര്‍ പരിശോധിക്കുക.