തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്ത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്തു കൊണ്ടാണ് താന്‍ അഭ്യര്‍ഥിക്കുന്നതെന്നും ലക്ഷകണക്കിന് ഭക്തര്‍ വരുന്ന സാഹചര്യത്തില്‍ യുവതികള്‍ എത്തിയാല്‍ അപകട സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി വിധി വന്നതിനു ശേഷം ശബരിമലയിലേക്ക് തുടര്‍ച്ചയായി യുവതികള്‍ എത്തുന്നതില്‍ വന്‍ ഗൂഢാലോചനയാണ് ഉള്ളത്. ഇക്കാര്യത്തെ കുറിച്ച് സര്‍ക്കാര്‍ ശക്തമായ അന്വേഷണം നടത്തേണ്ടതാണ്. ശബരിമല യുവതീപ്രവേശന വിഷയം മണ്ഡല-മകരവിളക്ക് കാലത്തിന് ശേഷം തീരുമാനിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.