എംസി റോഡിന് സമാന്തരപാത; സര്‍ക്കാരിന് സമര്‍പ്പിച്ചു, വെല്ലുവിളി ഏറ്റെടുത്ത് മന്ത്രി റിയാസ്

തിരുവനന്തപുരം: എംസി റോഡിന് സമാന്തരമായി നാലുവരിപ്പാത പരിഗണനയിലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഡിസംബര്‍ 28ന് പദ്ധതി നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്ന് റിയാസ് വ്യക്തമാക്കി.

റോഡ് വികസനത്തിന് വെല്ലുവിളി സ്ഥലമേറ്റെടുപ്പും മഴയുമാണെന്നും അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂട് ബൈപ്പാസ് ടെന്‍ഡര്‍ നാളെ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

പന്തളം ബൈപ്പാസിന് പുതിയ അലൈന്‍മെന്റ് തയാറായിവരുന്നു. ചെങ്ങന്നൂര്‍ ബൈപ്പാസ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി. മൂവാറ്റുപുഴ ബൈപ്പാസ് സര്‍വേ നടപടികള്‍ ഉടന്‍ തുടങ്ങും. കാലടി ബൈപ്പാസ് നിര്‍മാണ ജോലികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

Top