വിമനത്താവളത്തില്‍ കസ്റ്റംസിനെ വലച്ച് ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരന്‍ സ്വര്‍ണം വിഴുങ്ങി

gold

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വലച്ച് ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരന്‍ കടത്തി കൊണ്ട് വന്ന സ്വര്‍ണം വിഴുങ്ങി.

യാത്രക്കാരന്‍ സ്വര്‍ണം കടത്തുമെന്നുള്ള വിവരം കസ്റ്റംസിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരുന്നു.

വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നുകയും തുടര്‍ന്ന് എക്‌സ്‌റേ എടുത്തപ്പോള്‍ വന്‍കുടലിന്റെ താഴ്ഭാഗത്ത് ലോഹ നിര്‍മ്മിതമായ ഏഴു കഷ്ണങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. സ്വര്‍ണം പുറത്തെടുക്കാന്‍ നോക്കിയിട്ടും സാധിച്ചില്ല.

തൊണ്ടി മുതല്‍ പുറത്തെത്തിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് നേരം വെളുത്തതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ലോഹം പുറത്തെടുത്തില്ലെങ്കില്‍ യാത്രക്കാരന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്.

Top