മാസപ്പടി; മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും

കൊച്ചി: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജി തള്ളിയ സംഭവം ഹര്‍ജിക്കാരന്‍ ഹൈക്കോടതിയിലേക്ക്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹര്‍ജി സമര്‍പ്പിക്കും. കേസില്‍ കോടതി വാദം കേട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ തന്നെ ശക്തമായ തെളിവാണെന്നും ഓണാവധിക്ക് ശേഷം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയാണ് കഴിഞ്ഞ ദിവസം തള്ളിയത്. ആരോപണം തെളിയിക്കുന്നതിനു മതിയായ രേഖകളില്ലെന്ന് കോടതി പറഞ്ഞത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം. രണ്ട് വ്യക്തികളോ ഒരു കമ്പനിയുമായുളള സാമ്പത്തിക ഇടപാട് മാത്രമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടെന്ന് സംശയിക്കുന്നു. അതുകൊണ്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു പരാതി. കേസില്‍ ആധായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുളള മറ്റു നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

Top