സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ പല അവസരങ്ങളിലും നേരിടുന്ന പ്രശ്‌നമാണ് ചാര്‍ജില്ലാതെ ഫോണ്‍ ഓഫാകുന്നത്. പവര്‍ബാങ്ക് ഉണ്ടെങ്കിലും ചില സമയങ്ങളില്‍ കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ടും തുടര്‍ച്ചയായ ഉപയോഗത്തിലൂടെ അതിന്റെ ചാര്‍ജ് തീരുന്ന അവസ്ഥയും ഉണ്ടായേക്കാം.
ഇതനെല്ലാം പരിഹാരമായാണ് ഫിംഗര്‍ പൗ അവതരിപ്പിച്ചിരിക്കുന്നത്. 2018ല്‍ ആദ്യം വിപണിയിലെത്തുന്ന ഉല്‍പന്നമാണ് ഫിംഗര്‍ പൗ ചാര്‍ജര്‍. വയര്‍ലെസ്സ് ചാര്‍ജിങ്ങ് പവര്‍ബാങ്ക് എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
കൊണ്ടുനടക്കാനും എളുപ്പത്തില്‍ ഉപയോഗിക്കാനും സാധിക്കുന്ന പോര്‍ട്ടബിള്‍ ചാര്‍ജറിന് 15 ഗ്രാം മാത്രമാണ് ഭാരമുള്ളത്. എല്ലാതരത്തിലുമുള്ള സ്മാര്‍ട്ട് ഫോണുകളില്‍ ചാര്‍ജര്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നത് ഫോണിന്റെ മറ്റൊരു സവിശേഷതയാണ്.
30 മിനുട്ട് കൊണ്ട് ഐ ഫോണ്‍8 ന് 25% ബാറ്ററി ചാര്‍ജ് ചെയ്യുവാന്‍ സാധിക്കുന്നു. 9 മണിക്കൂറാണ് പോര്‍ട്ടബിള്‍ പവര്‍ ബാങ്കിന്റെ ബാറ്ററി ബാക്കപ്പ്. 5000mAh ആണ് ബാറ്ററി ലൈഫ്. ഏകദേശം 1,859 രൂപയാണ് ഫിംഗര്‍ പൗ ചാര്‍ജറിന്റെ വില എന്നാണ് സൂചന.