വാഷിങ്ടണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ടെക്‌സാസിലെ സാര്‍ജന്റ് ഹാരോള്‍ഡ് പ്രസ്റ്റണ്‍ ആണ് കൊല്ലപ്പെട്ടത്. 65വയസ്സായിരുന്നു. സംഭവത്തിൽ മറ്റൊരു പൊലീസുകാരനും അക്രമിക്കും അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു.
ഒരു സ്ത്രീയും മുന്‍ഭര്‍ത്താവും തമ്മിലെ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സൗത്ത് ഹൂസ്റ്റണിലെ ഒരു വീട്ടിൽ പൊലീസ് എത്തിയത്. വീട്ടില്‍ നിന്നും തന്റെ സാധനങ്ങള്‍ എടുക്കാന്‍ സ്ത്രീയെ ഇവരുടെ മുന്‍ഭര്‍ത്താവ് അനുവദിച്ചിരുന്നില്ല. എന്നാൽ ഇതേ ആവശ്യവുമായി ചൊവ്വാഴ്ച പൊലീസിനും 14 വയസ്സുള്ള മകനുമൊപ്പം സ്ത്രീ വീട്ടില്‍ എത്തുകയായിരുന്നു. ഇതിൽ പ്രകോപിതനായ മുൻഭർത്താവ് ഇവർക്ക് നേരെ വെടിവെക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന് തലയിലും തോളിലുമാണ് വെടിയേറ്റത്.