ഫിലിപ്പെന്‍സ്‌ തലസ്ഥാനമായ മനിലയില്‍ ശക്തമായ ഭൂചലനം

earthquake

മനില: ഫിലിപ്പെന്‍സില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയത്.

രാജ്യതലസ്ഥാനമായ മനിലയുടെ തെക്കുകിഴക്കന്‍ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

എന്നാല്‍, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ സുനാമി മുന്നറിയിപ്പ് നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

Top