മുംബൈ : മഹാരാഷ്ട്രയില്‍ ഗര്‍ഭിണിയെ എട്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. എട്ട് മാസം ഗര്‍ഭിണിയായ 20കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. മഹാരാഷ്ട്രയിലെ സംഗ്‌ലിയിലാണ് സംഭവം.
ഹോട്ടല്‍ ബിസിനസ് നടത്തുന്ന ഭര്‍ത്താവിനൊപ്പം ജീവനക്കാരെ തേടിയിറങ്ങിയതായിരുന്നു യുവതി. പ്രതികളിലൊരാളായ മുകുന്ദ മാനേ ജീവനക്കാരെ നല്‍കാമെന്ന് അറിയിക്കുകയും. ഇതിനായി 20,000 രൂപയും വാങ്ങുകയും ചെയ്തു. തുടര്‍ന്ന് ഇവരെ വിജനമായ സ്ഥലത്തെത്തിച്ച് ഭര്‍ത്താവിനെ പരിക്കേല്‍പ്പിച്ചതിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല. മഹാരാഷ്ട്ര വനിത കമ്മീഷനും സംഭവത്തില്‍ ഇടപ്പെട്ടിട്ടുണ്ട്.