തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മകള്‍ക്ക്-എ ആര്‍ റഹ്മാന്‍

കളുടെ വസ്ത്ര ധാരണത്തെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയുമായി എ ആര്‍ റഹ്മാന്‍ രംഗത്ത്. സ്ലം ഡോഗ് മില്ലയണറിന്റെ പത്താം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ റഹ്മാന്റെ മകള്‍ ഖദീജ മുഖം മറച്ച് എത്തയതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ആഘോഷ പരിപാടിയില്‍ റഹ്മാനെ അഭിമുഖം ചെയ്യാന്‍ ഭാഗ്യം ലഭിച്ചതു ഖദീജക്കാണ്. കറുത്ത സാരി ധരിച്ച് ഹിജാബ് ഉപയോഗിച്ച് മുഖം മറിച്ചായിരുന്നു ഖദീജ വേദിയില്‍ എത്തിയത്.

റഹ്മാനെ പോലെയൊരാള്‍ മകളെ മതപരമായ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത് എന്തിനാണ് എന്നായിരുന്നു ചോദ്യം. എന്നാല്‍ ഫ്രീഡം ടു ചൂസ് എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുടുബത്തിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് റഹ്മാന്‍ ഇതിനെതിരെ പ്രതികരിച്ചത്. ഭാര്യയും മക്കളും നിതാ അമ്പാനിയുടെ കൂടെ നില്‍ക്കുന്ന ചിത്രമായിരുന്നു അത്. എന്നാല്‍ ഈ ചിത്രത്തില്‍ ഖദിജ മാത്രമായിരുന്നു ഹിജാബ് ധരിച്ചിരുന്നത്. ഭാര്യയും മറ്റൊരു മകളും ഹിദാബ് ധരിച്ചിരുന്നില്ല.

Top