ഡല്‍ഹിയില്‍ അപൂര്‍വ കൊവിഡ് അനുബന്ധ രോഗം കണ്ടെത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ അപൂര്‍വ കൊവിഡ് അനുബന്ധ രോഗം കണ്ടെത്തി. മലദ്വാര രക്ത സ്രവമാണ് കണ്ടെത്തിയത്. അഞ്ച് രോഗികളിലാണ് ഈ അപൂര്‍വ രോഗം കണ്ടെത്തിയത്.

ഗംഗാറാം ആശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്നാണ് ഇവരെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സൈറ്റോമെഗാലോ വൈറസാണ് രോഗത്തിന് കാരണം. കൊവിഡ് വന്നതിന് 2030 ദിവസത്തിന് ശേഷമാണ് രോഗം കണ്ടെത്തിയതെന്ന് ആശുപത്രി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

30-70 പ്രായപരിധിയിലാണ് രോഗം കണ്ടെത്തിയവര്‍. അഞ്ച് പേരില്‍ രണ്ട് പേര്‍ക്കും ഗുരുതരമായ രക്ത സ്രവമായിരുന്നു. ഇതില്‍ ഒരാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

Top