അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം; പാണക്കാട് സാദിഖ് അലി തങ്ങള്‍ക്കും മുസ്ലിം ലീഗിനും എതിരെ INL

യോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ പാണക്കാട് സാദിഖ് അലി തങ്ങള്‍ക്കും മുസ്ലിം ലീഗിനും എതിരെ INL രംഗത്ത്. അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യം എന്ന സാദിഖലി തങ്ങളുടെ പരാമര്‍ശത്തിന് എതിരെയാണ് INL നേതാവ് അബ്ദുള്‍ അസീസ് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടത്. ഗാന്ധിയുടെ രാമരാജ്യമല്ല RSS ന്റെത്. രാഷ്ട്രീയ നേതാക്കന്മാര്‍ അത് അറിയാത്തവരല്ല. എന്നിട്ടും ലീഗ് അണികളെ നേതാക്കള്‍ മണ്ടന്മാര്‍ ആക്കുകയാണെന്നും INL ആരോപിക്കുന്നു.

മുസ്ലിം സമുദായത്തോട് മുസ്ലിം ലീഗ് ചെയ്യുന്നത് കൊടും ചതിയാണ്. രാമരാജ്യം രൂപീകരിക്കുക എന്ന ലക്ഷ്യത്തിന്റെ മുന്നോടിയാണ് രാമക്ഷേത്രം. ഇവിടെ വരേണ്ടത് RSS ന്റെ രാമരാജ്യമല്ല. കോണ്‍ഗ്രസ് പോലും പള്ളി തകര്‍ത്തതിന് എതിരാണെന്നാണ് പരസ്യമായി പറയുന്നത്. RSS, ലീഗ് നിലപാടുകള്‍ സമാനമാകുന്നത് അത്രമേല്‍ അപകടകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ മാസം 22ന് സാദിഖലി തങ്ങള്‍ നടത്തിയ പ്രസംഗത്തിലാണ് അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യം ആണെന്ന് അഭിപ്രായപ്പെട്ടത്. ലീഗിന്റെത് മൃദു ഹിന്ദുത്വ നിലപാടും ആര്‍എസ്എസ് അനുകൂല നിലപാടുമാണെന്ന് INL നേതാവ് അബ്ദുള്‍ അസീസ് കുറ്റപ്പെടുത്തി. ബാബറി തകര്‍ത്ത സ്ഥലത്ത് ഉണ്ടാക്കിയ ക്ഷേത്രം അഭിമാനകരമാണ് എന്ന പരാമര്‍ശം മുസ്ലിങ്ങള്‍ക്ക് അപമാനകരമാണ്.

Top