സംസ്ഥാനത്ത് ഇന്ന് കോവിഡ് സാഹചര്യം വിലയിരുത്താന്‍ അവലോകനയോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. വൈകുന്നേരം മൂന്നരയ്ക്ക് ഓണ്‍ലൈനായാണ് യോഗം. രോഗ വ്യാപന തോത് കുറയുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏത് തരത്തില്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് അവലോകന യോഗം പരിശോധിക്കും.

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. ഞായറാഴ്ചകളിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം പിന്‍വലിച്ചേക്കും. ക്യാറ്റഗറി തിരിച്ചുള്ള ജില്ലാ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. അതേ സമയം, ക്യാറ്റഗറിയിലെ ജില്ലകള്‍ പുന:ക്രമീകരിക്കുന്നതിലും തീരുമാനമുണ്ടായേക്കും.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലെ തീയറ്ററുകള്‍ തുറക്കണമോ എന്ന കാര്യത്തിലും ഇന്നത്തെ അവലോകനയോഗം തീരുമാനം എടുത്തേക്കും. ആരാധനാലയങ്ങളില്‍ ഞായറാഴ്ചകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാമെന്ന നിയന്ത്രണത്തിലും മാറ്റം വരാനാണ് സാധ്യത. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ അധ്യയന സമയം വൈകുന്നേരം വരെയാക്കണമോ എന്ന കാര്യവും ഇന്നറിയാം. അതേസമയം, സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം ഇരുപത്തിരണ്ടായിരത്തിനടുത്തായും, ടി പി ആര്‍ 30 ശതമാനത്തിന് താഴേക്കും എത്തിയത് ആശ്വാസം നല്‍കുന്നു.

 

 

Top