ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗം എ.സന്പത്തിന്റെ ഡല്‍ഹിയിലെ വീട്ടില്‍ മോഷണശ്രമം. റാഫി മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ഹൗസ് നമ്പര്‍ 305ലാണ് പുലര്‍ച്ചെയോടെ മോഷണശ്രമം നടന്നത്. സമ്പത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ശ്രീജിത്തിനേയും ഭാര്യയേയും ആക്രമിക്കാനും മോഷ്ടാവ് ശ്രമിച്ചു. മോഷ്ടാവിനെ തടയാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.
പോലീസിന്റെ അനാസ്ഥകാരണം ഡല്‍ഹിയില്‍ എംപിമാര്‍ക്കു പോലും സുരക്ഷിതത്വമില്ലെന്ന് സമ്പത്ത് പറഞ്ഞു.