കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സുരക്ഷാ ജീവനക്കാരന്‍ പീഡിപ്പിച്ചു

കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി. പരാതിയെ തുടർന്ന് സുരക്ഷാ ജീവനക്കാരന്‍ കസ്റ്റഡിയിലായി. സര്‍വകലാശാലയിലെ സുരക്ഷാജീവനക്കാരനും വിമുക്ത ഭടനുമായ മണികണ്ഠനെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരിസരത്തെ സ്‌കൂളില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല കാമ്പസിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന മണികണ്ഠന്‍ പീഡിപ്പിച്ചെന്നാണ് പരാതി.

ജൂണ്‍ 29-ാം തീയതിയായിരുന്നു സംഭവം. സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ഥിനികൾക്ക് ഒപ്പം പെൺകുട്ടി കാമ്പസിലെത്തിയപ്പോഴായിരുന്നു അക്രമം. കാടുമൂടിയ സ്ഥലത്തുകൂടെ നടന്നുപോയ ഇവരെ ആദ്യം സുരക്ഷാജീവനക്കാരന്‍ ശകാരിക്കുകയും തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീടാണ് കൂട്ടത്തിലൊരു പെണ്‍കുട്ടിയെ തിരികെ വിളിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നു.

Top