ഡല്‍ഹിയില്‍ രണ്ടാംക്ലാസുകാരിയെ പീഡിപ്പിച്ച ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍

rape

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി. സംഭവത്തില്‍ സ്‌കൂളിലെ ഇലക്ട്രീഷ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്ത് 8നാണ് സംഭവം നടക്കുന്നത്.

വീട്ടിലേക്ക് പോകാന്‍ തുടങ്ങുന്ന പെണ്‍കുട്ടിയെ ഇലക്ട്രീഷ്യന്‍ പിടിച്ചുനിര്‍ത്തുകയും സ്‌കൂളിലെ പമ്പ് റൂമിനുള്ളിലേക്ക് കയറ്റി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. തുടര്‍ന്ന് ആരോടും പറയരുതെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനത്തിന് ഇരയായതായി അറിയുന്നത്.

ഡല്‍ഹിയിലെ ചേരിയിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്. മൂത്ത സഹോദരിയും ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു.

പ്രതിയെ വെള്ളിയാഴ്ച ഡല്‍ഹി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Top