വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ ഒരു വിഭാഗം കര്‍ഷകര്‍ സമരത്തിനൊരുങ്ങുന്നു

hartal

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 10 ദിവസത്തെ സമരത്തിനൊരുങ്ങി രാജ്യത്തെ ഒരു വിഭാഗം കര്‍ഷകര്‍. 130 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് (ആര്‍.കെ.എം) ആണ് സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഹരിയാന, രാജസ്ഥാന്‍, ജമ്മു കാശ്മീര്‍, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് സമരം. ഡല്‍ഹി, മുംബൈ, ബംഗളൂരു, ജയ്പുര്‍ എന്നീ നഗരങ്ങളിലേക്ക് പച്ചക്കറിയും പാല്‍ ഉല്‍പന്നങ്ങളും വരുന്നത് ഈ സംസ്ഥാനങ്ങളില്‍ നിന്നായതിനാല്‍ സമരം ഇവിടുത്തെ ജന ജീവിതത്തെ കാര്യമായി ബാധിക്കും. എം.എസ്.സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.

Top