പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകന്‍ തീകൊളുത്തി മരിച്ചു

ഇന്‍ഡോര്‍: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിച്ച് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകന്‍ തീകൊളുത്തി മരിച്ചു. സിപിഎം പ്രവര്‍ത്തകന്‍ രമേഷ് പ്രജാപത് ആണ് മരിച്ചത്.

വെള്ളിയാഴ്ച ഗീതാ ഭവന്‍ സ്‌ക്വയറിലെ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നിലാണ് രമേഷ് തീകോളുത്തി മരിക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രമേഷിനെ ഇന്‍ഡോറിലെ എംവൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ 90 ശതമാനം പൊള്ളലേറ്റ രമേഷ് ഞായറാഴ്ച മരിച്ചു.

രമേഷിന്റെ ബാഗില്‍നിന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ലഘുലേഖകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.

Top