കോവിഡ് ബാധിച്ച് ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍ഗോഡ് കോവിഡ് ബാധിച്ച് ഏഴു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഞായറാഴ്ച രാവിലെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്.

കടുത്ത ന്യുമോണിയയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

Top