തിരുവനന്തപുരം: എ ഷാജഹാനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് ഇദ്ദേഹം. വി ഭാസ്‌ക്കരന്‍ വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് നിയമനം. മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം.
അതേസമയം, ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പത്ത് വര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.