ജയ്പൂര്‍ : പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ചേര്‍ന്ന് കല്ലിട്ടുമൂടി കൊലപ്പെടുത്തി.
അഞ്ച് ആണ്‍കുട്ടികള്‍ക്കുശേഷം പിറന്ന ആറു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടു മാതാപിതാക്കളായ വീരം ലാല്‍ (40), സോറം ബായി (35) എന്നിവരെ അറസ്റ്റു ചെയ്തു.
അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഇവര്‍ക്കുണ്ടായിരുന്നത് ആറാമതായി മറ്റൊരു ആണ്‍കുട്ടി കൂടെ വേണമെന്നായിരുന്നു ഇവരുടെ ആഗ്രഹം.
എന്നാല്‍ ആറാമതായി ജനിച്ചത് പെണ്‍കുട്ടിയാണ്, ഈ മാസം അഞ്ചിനായിരുന്നു പ്രസവം.
ചൊവ്വാഴ്ച ഡിസ്ചാര്‍ജ് വാങ്ങിയ ഇവര്‍ യാത്രാമധ്യേ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കുഞ്ഞിന്റെ ശരീരത്തിലേക്കു കല്ലുകള്‍ കയറ്റിവച്ച് അവിടെ നിന്ന് രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടത്.
തുടര്‍ന്ന് കുട്ടിയുടെ ശരീരത്തിലേക്ക് കല്ലുകള്‍ കയറ്റി വയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ പൊലീസ് പിടികൂടി.
കുഞ്ഞിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരണം സംഭവിച്ചു.