വിജയവാഡ: വിജയവാഡയില്‍ പെയിന്റ് പാത്രം പൊട്ടിത്തെറിച്ച് ആറു വയസുകാരന്‍ കൊല്ലപ്പെട്ടു.
വീട്ടിലെ മറ്റ് മൂന്ന് പേർക്ക് ഗുരുതരമായ പരുക്കേറ്റു. ഇവരെ വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജാലാഡി ഗൗതമം എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ പിതാവ് നാഗാര്‍ജുന, അമ്മ ഭവാനി, മുത്തശ്ശി നാഗമണി എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഞാറാഴ്ച വൈകുന്നേരമാണ് വീട്ടിലുണ്ടായിരുന്ന പെയിന്റ് പാത്രം പൊട്ടിത്തെറിച്ചത്.
നാഗാര്‍ജുന ഗുരുഗര നില തരണം ചെയ്തായി അശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ മറ്റു രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമാണ്.
പഴക്കമുള്ള പെയിന്റ് പാത്രം കുട്ടി തുറക്കാന്‍ ശ്രമിച്ചെന്നും, കെമിക്കല്‍ റിയാക്ഷനാണ് പാത്രം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്നും പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.