ഷവോമിയുടെ ഏറ്റവും വിലകുറഞ്ഞ ടെലിവിഷന്‍ പുറത്തിറങ്ങി. കമ്പനിയുടെ Mi TV 4 A പരമ്പരയില്‍പ്പെട്ട ഈ കുഞ്ഞന്‍ ടിവിയ്ക്ക് 32 ഇഞ്ച് ആണ് ഡിസ്‌പ്ലേ വലിപ്പം.
1099 ചൈനീസ് യുവാന്‍ ആണ് ഇതിന് വില ( ഏകദേശം 10,500 രൂപ ). ഷവോമിയില്‍ നിന്നുള്ള ഏറ്റവും വില കുറഞ്ഞ ഈ സ്മാര്‍ട്ട് ടിവി നിലവില്‍ ചൈനയില്‍ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. മറ്റു രാജ്യങ്ങളിലേക്കും പുതിയ ടിവി എത്തിക്കുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല.
പ്ലാസ്റ്റിക് ബോഡിയോടു കൂടിയ ടിവിയ്ക്ക് 3.9 കിലോഗ്രാം മാത്രമാണ് ഭാരം. 768 × 1366 പിക്‌സല്‍ റസലൂഷനാണ് 32 ഇഞ്ച് ഡിസ്‌പ്ലേയ്ക്കുള്ളത്. 60Hz ആണ് ഷവോമി എംഐ ടിവി 4 എ യുടെ റിഫ്രെഷ് റേറ്റ്.
ഷവോമിയുടെ കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള പാച്ച് വാള്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ടിവിയ്ക്ക് കാഴ്ച്ചക്കാരുടെ താല്‍പര്യങ്ങള്‍ തിരിച്ചറിഞ്ഞ് ഉള്ളടക്കം നിര്‍ദ്ദേശിക്കാനുള്ള കഴിവുമുണ്ട്. ശബ്ദ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും ഷവോമി എംഐ 4 എ ടിവിയ്ക്ക് കഴിയും.
1.5 GHzന്റെ ക്വാഡ് കോര്‍ കോര്‍ടക്‌സ് എ53 പ്രൊസസറാണ് ഷവോമി എംഐ ടിവി 4 എയ്ക്കുള്ളത്. ഗ്രാഫിക്‌സിന്റെ കാര്യമെടുക്കുമ്പോള്‍ Mali450 MP3 ജിപിയുവും 1 ജിബി റാമും ടിവിയ്ക്കുണ്ട്.
4ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, വൈഫൈ, യുഎസ്ബി, ഇന്‍ര്‍നെറ്റ് പോര്‍ട്ട്, രണ്ട് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, ഒപ്പം എവി പോര്‍ട്ട് എന്നിവയും ഷവോമി എംഐ ടിവി 4 എ യ്ക്കുണ്ട്. ജൂലൈ 23 മുതലാണ് ചൈനയില്‍ ഷവോമി എംഐ ടിവി 4 എ യുടെ വില്‍പന ആരംഭിക്കുന്നത്.