ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്കേറ്റു

മ്മു കശ്മീരിലെ രജൗരിയിലാണ് കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്കേറ്റു. നൗഷേര സെക്ടറിലെ ഫോര്‍വേഡ് കാല്‍സിയന്‍ ഗ്രാമത്തിലാണ് സംഭവം. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ചാണ് സൈനികന് പരിക്കേറ്റത്. പെട്രോളിംഗിനിടെ റൈഫിള്‍മാന്‍ ഗുരുചരണ്‍ സിംഗിനാണ് പരിക്കേറ്റത്. അബദ്ധത്തില്‍ ലാന്‍ഡ് മൈനില്‍ ചവിട്ടുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

പരിക്കേറ്റ സിംഗിനെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഉധംപൂരിലെ കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സായുധരായ തീവ്രവാദികളെ തടയുക എന്ന ലക്ഷ്യത്തോടെ
നുഴഞ്ഞുകയറ്റ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായി സൈന്യം പലയിടങ്ങളിലായി കുഴിബോംബുകള്‍ സ്ഥാപിക്കാറുണ്ട്. ചിലപ്പോള്‍ മഴ കാരണം കുഴിബോംബുകള്‍ക്ക് സ്ഥാനഭ്രംശം സംഭവിക്കുകയും അബദ്ധവശാല്‍ സ്‌ഫോടനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാറുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Top