മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്ലിയുടെ ആരോഗ്യ കാര്യങ്ങളിലുള്ള ശ്രദ്ധയും ഭക്ഷണക്രമീകരണ രീതിയും കായിക ലോകത്ത് എന്നും വാര്‍ത്തയായിരുന്നു. മറ്റു കായിക താരങ്ങള്‍ക്ക് തന്നെ മാതൃകയാണ് കൊഹ്ലിയുടെ ഈ ചിട്ടകള്‍.
ഒരു കാലത്ത് നോണ്‍ വെജ് ഭക്ഷണങ്ങള്‍ കഴിച്ചിരുന്നകൊഹ്‌ലിയുടെ പിന്നീട് വെജിറ്റേറിയനായി മാരുകയായിരുന്നു. നോണ്‍ വെജ് കഴിച്ചിരുന്നപ്പോള്‍ കൊഹ്ലിയുടെ ഇഷ്ട ഭക്ഷണമാകട്ടെ ഗ്രില്‍ഡ് ചിക്കനും ഉരുളക്കിഴങ്ങ് വേവിച്ചതുമായിരുന്നു.
ഇപ്പോഴിതാ പൂര്‍ണമായും വെജിറ്റേറിയനായി മാറിയ കൊഹ്ലിയോട് കരിങ്കോഴി കഴിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്തയച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ജാബുവയിലുള്ള കൃഷി വിജ്ഞാന്‍ കേന്ദ്രം.കരിങ്കോഴി കഴിക്കുന്നത് കൊളസ്‌ട്രേള്‍ കുറക്കാനും കൊഴുപ്പ് കുറക്കാനും നല്ലതാണെന്നു മാത്രമല്ല കരിങ്കോഴിയില്‍ ഉയര്‍ന്ന തോതില്‍ അയേണും പ്രോട്ടീനും ഉണ്ടെന്നും കൃഷി വിജ്ഞാന്‍ കേന്ദ്രം എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.