തൃശൂര്‍: കഥയെ അതേപടി സിനിമയാക്കാനാകില്ലെന്നും കഥ സിനിമയാക്കുമ്പോള്‍ സംവിധായകന്‍ പല രൂപമാറ്റങ്ങളും വരുത്തുമെന്നും സത്യന്‍ അന്തിക്കാട്. ദൃശ്യസാധ്യതകള്‍ തേടിയായിരിക്കും സംവിധായകന്‍ കഥയെ സമീപിക്കുക. വായിക്കുമ്പോള്‍ കഥയിലെ ദൃശ്യങ്ങള്‍ തെളിഞ്ഞുവരും. ജീവിതം തുടിച്ചു നില്‍ക്കുന്ന കഥകളേ സിനിമയാക്കാനാകൂ. കഥയിലെ സിനിമാ സാധ്യത വായിക്കുമ്പോള്‍ ഉള്ളില്‍ തട്ടും. അങ്ങനെയുള്ള കഥകളേ താന്‍ സിനിമയാക്കാറുള്ളൂവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
വി ആര്‍ സുധീഷ്, വിജി തമ്പി, ഫ്രാന്‍സിസ് നൊറോണ, സന്തോഷ് ഏച്ചിക്കാനം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു. സമാപനസമ്മേളനം എംപി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിഎന്‍ രണദേവ് അധ്യക്ഷനായി. ടി എസ് സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം വിഎന്‍ സുര്‍ജിത്ത്, ടിആര്‍ ഹാരി, പിഡി ഷാജി, ടിവി സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു.മണപ്പുറം സമീക്ഷ കാരമുക്കില്‍ സംഘടിപ്പിച്ച ചെറുകഥാ ക്യാമ്പില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.