കെ.എസ്.ആർ.ടി.സി ബസുകൾ വാങ്ങാൻ ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിക്കും

കെ.എസ്.ആര്‍.ടി.സിയിലേക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ ടെക്നിക്കല്‍ കമ്മിറ്റിയെ ഉടന്‍ രൂപീകരിക്കും. എന്‍ജിനീയറിങ് കോളേജിലെ അധ്യാപകരുള്‍പ്പെടെ വിദഗ്ധര്‍ അടങ്ങുന്നതാണ് കമ്മിറ്റി. ഒക്ടോബറില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ 1400 കെ.എസ്.ആര്‍.ടി.സി ബസുകളാണ് പൊളിക്കാന്‍ പോകുന്നത്.

15 വര്‍ഷം പൂര്‍ത്തിയാക്കിയ 80 ബസുകള്‍ രജിസ്ട്രേഷന്‍ പുതുക്കാതെ കെഎസ്ആര്‍ടിസി ഗ്യാരേജില്‍ കിടക്കുകയാണ്. ഒക്ടോബര്‍ ആവുമ്പോഴേക്ക് ഈ സംഖ്യ 1400ലെത്തും. ബസുകള്‍ പൊളിക്കാന്‍ തന്നെയാണ് കോര്‍പ്പറേഷന്റെ തീരുമാനം.

സമയബന്ധിതമായി പുതിയ ബസുകള്‍ വാങ്ങാന്‍ ഈ സാന്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക നല്‍കും. ഇതിനോടൊപ്പം തിരുവനന്തപുരം കോഴിക്കോട് റൂട്ടിലേക്ക് പുതിയ ഡീസല്‍ 4 സിലിണ്ടര്‍ എസി ബസുകള്‍ വാങ്ങുന്നുണ്ട്. ടെക്നിക്കല്‍ കമ്മിറ്റിയെ രൂപീകരിച്ച് വിശദ പഠനം നടത്തി കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലേ ബസ് വാങ്ങുകയുള്ളുവെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാര്‍ പറഞ്ഞു.

 

Top