പത്തുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് 31 വര്‍ഷം തടവ്

ചാവക്കാട്: ചാവക്കാട് പത്തുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അധ്യാപകന് 31 വര്‍ഷം തടവും 2.35 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബ്ലാങ്ങാട് കറുപ്പംവീട്ടില്‍ മുഹമ്മദ് കാസിമിനെ (47) യാണ് ചാവക്കാട് അതിവേഗ കോടതി ജഡ്ജി അന്യാസ് തയ്യില്‍ ശിക്ഷിച്ചത്.

പിഴ അടയ്ക്കാത്തപക്ഷം 28 മാസംകൂടി തടവ് അനുഭവിക്കണം. 2019 ജൂലായ് മുതല്‍ 2020 മാര്‍ച്ച് വരെ പല ദിവസങ്ങളിലായി കുട്ടിയെ ഗുരുതര ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നതാണ് കേസ്.സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.

 

Top