തിരുവനന്തപുരം: സപ്ലൈകോയിലെ സാധനങ്ങളുടെ വിലക്കയറ്റം പഠിക്കാന്‍ മൂന്ന് അംഗ സമിതിയെ നിയമിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സമിതിയെ രൂപികരിച്ചത്. സപ്ലൈകോ എംഡി, സിവില്‍ സപ്ലൈസ് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് ഭക്ഷ്യവകുപ്പിന് കൈമാറും.
സപ്ലൈകോയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും നവീകരണത്തെക്കുറിച്ചും പഠിക്കാനും സമിതിയോട് ഭക്ഷ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ജനുവരി ആദ്യവാരത്തോടെയായിരിക്കും സപ്ലൈകോയിലെ അവശ്യസാധനങ്ങുടെ വിലയില്‍ മാറ്റം വരിക.
സപ്ലൈകോയില്‍ വില്‍ക്കുന്ന പതിമൂന്ന് ഇന അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടാന്‍ ഇടതുമുന്നണിയോഗം അനുമതി നല്‍കിയിരുന്നു. ഇത് കൃത്യമായി പഠിക്കാനും എത്ര ശതമാനം വില കൂട്ടണമെന്ന് തീരുമാനിക്കാനുമാണ് സമിതിയെ നിയമിച്ചിരിക്കുന്നത്.