മരിച്ചാലും മായാത്ത സ്‌നേഹം; ഇര്‍ഫാന്‍ ഖാനോട് ഒരു ഗ്രാമം ആദരവര്‍പ്പിച്ചത് ഇങ്ങനെ !!

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന് ആദരമായി ഒരു പ്രദേശത്തിന് നായകന്റെ ദേശം'(ഹീറോ-ചി-വാഡി) എന്ന് പേരിട്ട് ഒരു ഗ്രാമം. മഹാരാഷ്ട്രയിലെ ഇഗട്പുരി ഗ്രാമത്തിലെ ഒരു പ്രദേശത്തിനാണ് ‘നായകന്റെ ദേശം'(ഹീറോ-ചി-വാഡി)എന്ന് പേര് നല്‍കി ഇര്‍ഫാന്‍ ഖാനോടുള്ള ആദരം പ്രകടിപ്പിച്ചത്.

എളിമയുള്ള മനുഷ്യന്‍ എന്നാണ് ഇര്‍ഫാനെ പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ഇര്‍ഫാന്‍ ഇഗട്പുരി ഗ്രാമീണരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കൂടാതെ പല അവസരങ്ങളിലും അവരുടെ സഹായത്തിനായി എത്തിയിരുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഗ്രാമത്തില്‍ ഇര്‍ഫാന്‍ ഭൂമി വാങ്ങിയതിനു ശേഷമാണ് ഗ്രാമീണരുമായി അടുത്ത ബന്ധം ആരംഭിച്ചത്.

ഇവരുമായി സംസാരിക്കുകയും അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് മനസിലാക്കുകയും ചെയ്തതോടെ ഇര്‍ഫാന്‍ അവരെ സഹായിക്കുകയായിരുന്നു. ഗ്രാമത്തിലെ ആദിവാസി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ബുക്കുകളും മഴക്കോട്ടുകളും മധുരപലഹാരങ്ങളും മറ്റ് അവശ്യ വസ്തുക്കളും ഇര്‍ഫാന്‍ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗ്രാമത്തില്‍ ഇര്‍ഫാന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് അദ്ദേഹത്തോടുള്ള ആദരസൂചകമായി ‘നായകന്റെ ദേശം’ എന്ന് പേര് നല്‍കിയത്.

Top