രണ്ടുവയസുകാരിയെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

child-death

ക്നൗ: സ്വന്തം കുഞ്ഞല്ലെന്ന സംശയത്തില്‍ രണ്ടു വയസുകാരിയെ പിതാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ  ഗോരഖ്പൂരിലാണ് സംഭവം. ശ്രേയ എന്ന രണ്ടുവയസ്സുകാരിയാണ്  സംശയരോഗിയായ പിതാവിന്‍റെ കയ്യാൽ ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍  പിതാവ് രമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കടുത്ത മദ്യപാനിയായ രമേശ്  ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതും പതിവായിരുന്നു. ഇയാളുടെ പീഡനങ്ങൾ സഹിക്കവയ്യാതെ ഭാര്യ മൂന്ന് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ ഇവിടെയെത്തിയ രമേശ് മക്കളെയും കൂട്ടി സ്വന്തം വീട്ടിലെത്തി. രാത്രിയോടെ ഒരു സ്കാര്‍ഫ് ഉപയോഗിച്ച് ഇളയകുട്ടിയുടെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Top