അമേരിക്കൻ സൈനികൻ അഫ്ഗാൻ പ്രവിശ്യയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

-accident

കാബൂൾ: അമേരിക്കൻ സൈനികൻ അഫ്ഗാനിസ്ഥാനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.

അഫ്ഗാനിലെ നൻഗർഹാർ പ്രവിശ്യയിലാണ് വാഹനാപകടം ഉണ്ടായത്.

സൈനികനൊപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തേക്കുറിച്ച് സുരക്ഷാസേന അന്വേഷണം ആരംഭിച്ചു.

Top