കോഴിക്കോട്: കെ റെയിലിനെതിരായ പ്രതിപക്ഷം സമരം പരിഹാസ്യമാണെന്ന് എ വിജയരാഘവൻ. യാഥാർത്ഥ്യ ബോധത്തോടെ വികസനം കാണുന്നവർക്ക് പദ്ധതിയെ എതിർക്കാനാകില്ല. കെ റെയിൽ പദ്ധതി ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയുടെ ഭാഗമാണെന്നും കെ റെയിലിന്റെ കാര്യത്തിൽ എൽഡിഎഫ് ഒറ്റക്കെട്ടാണെന്നും വിജയരാഘവന് പറഞ്ഞു. അവ്യക്തത ഉണ്ട് എന്ന് വരുത്തി തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്.
സിപിഐ നേതാവ് പ്രകാശ് ബാബുവിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പ്രേരിതമായ സമരങ്ങളാണ് ഇവിടെ നടക്കുന്നത്. കോണ്‍ഗ്രസിന്റെ കൊടി പിടിക്കുന്നവര്‍ നാട്ടുകാര്‍ അല്ലെന്നും എ വിജയരാഘവന് പറഞ്ഞു.