തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരായ പൊലീസ് അന്വേഷണം നടന്നുവരുകയാണെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മോന്‍സന്‍ നടത്തിയത് സൂപ്പര്‍ തട്ടിപ്പാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കെപിസിസി അധ്യക്ഷനുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നല്ല വാര്‍ത്തകളല്ലെന്നും അന്വേഷണത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.
കേസിന്റെ അന്വേഷണം നല്ലരീതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. തട്ടിപ്പിന്റെ ഭാഗമായി നിന്നവരെയെല്ലാം പുറത്തുകൊണ്ടു വരണം. നല്ല രീതിയിലാണ് അന്വേഷണം നടക്കുന്നത്. ശാസ്ത്രബോധത്തിന്റെ കുറവുകൊണ്ടാവാം സുധാകരന്‍ മോന്‍സന്റെ പക്കല്‍ ചികിത്സയ്ക്ക് പോയതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. കേസ് ഒതുക്കി തീര്‍ക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ഇടപെടലുകള്‍ നടന്നെന്ന റിപ്പോര്‍ട്ടുകളോട് അന്വേഷണം നടന്നുവരുകയാണെന്നും സത്യം പുറത്തുവരട്ടെയെന്നുമായിരുന്നു വിജയരാഘവന്റെ പ്രതികരണം.