ശശീന്ദ്രന്‍ വിഷയം; മറുപടി പ്രതീക്ഷിക്കേണ്ടെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍ വിളി വിഷയത്തില്‍ തന്റെ പക്കല്‍ നിന്നും മറുപടി പ്രതീക്ഷിക്കേണ്ടതില്ലെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. അവെയിലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയം പരിശോധിച്ച ശേഷമെ നിലപാട് പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മുടെ മുന്നില്‍ അതിന്റെ വിശദാംശങ്ങള്‍ ഇല്ല. വിശദാംശങ്ങള്‍ പരിശോധിച്ച് മറുപടി നല്‍കും. മന്ത്രി രാജി വെക്കുമോ ഇല്ലയോ എന്നുള്ളതിനുള്ള മറുപടി എന്നില്‍ നിന്നും പ്രതീക്ഷിക്കേണ്ട. ഒരു മാധ്യമത്തില്‍ കണ്ട വാര്‍ത്തകള്‍ക്കപ്പുറം വിശദാംശങ്ങള്‍ കൈയ്യില്‍ ഇല്ല. ‘ വിജയരാഘവന്‍ പറഞ്ഞു.

 

 

Top