തിരുവനന്തപുരം: പോസ്റ്റ് പോള്‍ സര്‍വേ ഫലത്തിനോട് പ്രതികരിച്ച് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫ് തുടര്‍ഭരണം കേരളീയ സമൂഹം ആഗ്രഹിക്കുന്നു എന്നതാണ് എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഞായറാഴ്ച യാഥാര്‍ഥ്യ വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന ഘടകകക്ഷികള്‍ എല്‍ഡിഎഫിലേക്ക് വന്നത് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധ്യത കൂട്ടുന്നു. യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിക്കും. വലിയ ആഘാതമാണ് യുഡിഎഫിന് ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.