തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഒരു മഹത്തായ ലക്ഷ്യത്തിന് വേണ്ടി വലിയ വിട്ടുവീഴ്ചയാണ് ചെയ്തതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. പാര്‍ട്ടിയുടെ പൊതുസമീപനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയിട്ടുളളതെന്ന് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചുകൊണ്ട് വിജയരാഘവന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് യുഡിഎഫിലായിരുന്നപ്പോള്‍ 15 സീറ്റിലാണ് മത്സരിച്ചിട്ടുളളത്. ഇപ്പോഴവര്‍ 13 സീറ്റിലാണ് മത്സരിക്കുന്നത്. അവരുടേയും സീറ്റ് കുറച്ചു. അങ്ങനെ കണ്ടാല്‍ മതി. സിപിഎം 5 സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ ഏഴ് സീറ്റുകളാണ് വിട്ടുകൊടുത്തത്. ഘടകക്ഷികള്‍ക്കുണ്ടായിരുന്ന മൂന്ന് സിറ്റിങ് സീറ്റുകളാണ് എല്‍.ജെ.ഡിക്ക് നല്‍കിയത്. കഴിഞ്ഞ തവണ ജയിച്ചതോ മത്സരിച്ചതോ ആയ സീറ്റുകള്‍ വിട്ടുകൊടുക്കുന്നതില്‍ എല്ലാ പാര്‍ട്ടികള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകും. എന്നാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഐക്യത്തോടെയാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.