പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സൈബറിടങ്ങളിലും അച്ചടക്കം ബാധകമെന്ന് എ വിജയരാഘവന്‍

ആലപ്പുഴ: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സൈബറിടങ്ങളിലും അച്ചടക്കം ബാധകമാണെന്നും തെറ്റായ ഒരു ശൈലിയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും സി പി എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍.

പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും കര്‍ശനമായ നടപടി സ്വീകരിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകമാണ്. സൈബര്‍ ഇടങ്ങളില്‍ എങ്ങനെ ഇടപെടണം എന്നതിന് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി പി എമ്മുമായി ബന്ധമുള്ളവരല്ല പ്രതികളായവര്‍. അവര്‍ക്ക് ഡി വൈ എഫ് ഐ ബന്ധം അറിഞ്ഞപ്പോള്‍ തന്നെ മാറ്റി നിര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും കര്‍ശന നിലപാട് സ്വീകരിക്കുകയെന്നതാണ് പാര്‍ട്ടി സമീപനമെന്നും അദ്ദേഹം പറഞ്ഞു.

 

Top