തെരഞ്ഞെടുപ്പില്‍ ചില പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ നിജസ്ഥിതി പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. അന്വേഷണ കമ്മീഷനെ നിയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും വ്യക്തിയെ കേന്ദ്രീകരിച്ചല്ല അന്വേഷണം നടക്കുക. ജി സുധാകരന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കാത്തത് അറിയില്ല. ചില പോരായ്മകള്‍ തെരഞ്ഞെടുപ്പില്‍ സംഭവിച്ചിട്ടുണ്ട്. ജയിക്കേണ്ട ചില മണ്ഡലങ്ങളില്‍ സംഘടനാപരമായ പരിമിതികളുണ്ടായെന്നും വിജയരാഘവന്‍ പറഞ്ഞു.

ജോസ് കെ മാണിയും ശ്രേയാംസ് കുമാറും പരാജയപ്പെട്ടു. വലിയ വിജയത്തിനിടെ ഉണ്ടായ പോരായ്മകള്‍ പാര്‍ട്ടി കാണാതെ പോകില്ല. പാര്‍ട്ടി അവയെ ഗൗരവപൂര്‍വ്വം പരിഗണിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ പരാതികള്‍ പരിശോധിക്കും. ഇത്തരം വീഴ്ചകള്‍ വരുംകാലങ്ങളില്‍ ഉണ്ടാകാതെ ഇരിക്കാനാണ് പരിശോധനയെന്നും വിജയരാഘവന്‍ പറഞ്ഞു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത എല്ലാവര്‍ക്കും ആവശ്യമായ പാര്‍ട്ടി വിദ്യാഭ്യാസം നല്‍കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

 

 

Top