കാപ്പന്റെ മുന്നണി മാറ്റം സ്വാര്‍ത്ഥ താത്പര്യം സംരക്ഷിക്കാനെന്ന് എ. വിജയരാഘവന്‍

കാസർഗോഡ്: തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ മാണി സി. കാപ്പന്‍ ഇടത് മുന്നണി വിട്ടത് സ്വാര്‍ത്ഥ താത്പര്യം സംരക്ഷിക്കാനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. എന്‍സിപി ഇടത് മുന്നണിക്കൊപ്പം തുടരുമെന്നും ഒരു എന്‍സിപി എംഎല്‍എ സ്വാര്‍ത്ഥ താത്പര്യം സംരക്ഷിക്കാന്‍ മുന്നണി മാറി എന്നതില്‍ കവിഞ്ഞ് രാഷ്ട്രീയമായ ഒരു ചലനവും ഈ സംഭവത്തില്‍ കേരളത്തില്‍ ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേഅസമയം, കേരളത്തിന്റെ വികസന മുന്നേറ്റത്തെ തകർക്കാനുള്ള ഗൂഢാലോചന ബിജെപിയും കോൺഗ്രസും നടത്തുകയാണെന്നും വിജയരാഘൻ ആരോപിച്ചു. യുഡിഎഫ്, ബിജെപിക്കെതിരെ അർധ മനസോടെ മാത്രമേ സംസാരിക്കുകയുള്ളു. വോട്ടുകച്ചവടമാണ് അവരുടെ ലക്ഷ്യം. നാടിന്റെ താൽപ്പര്യത്തിന് മുൻഗണന നൽകുന്ന നയങ്ങളാണുണ്ടാകേണ്ടത്. കേരളാ ബാങ്ക് പൂട്ടുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് കേരളത്തിന് വിനാശകരമാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

Top