തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആശയക്കുഴപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ലീഗും വെല്‍ഫയര്‍ പാര്‍ട്ടിയും തമ്മിലുള്ള ബന്ധം തുടരുമെന്നാണ് പറയുന്നത്. ഇതിനോടുള്ള കോണ്‍ഗ്രസ് നിലപാട് എന്തെന്ന് കേരള സമൂഹത്തിന് മുന്നില്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരസ്പരവിരുദ്ധമായാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. ഇത്തരം മുന്നണി ബിജെപി യുടെ ഹിന്ദു തീവ്രവാദ രാഷ്ട്രീയത്തിന് ന്യായീകരണം നല്‍കും. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവര്‍ വിമര്‍ശിക്കുന്നു. പ്രതിപക്ഷ പ്രചാരണങ്ങളെ ജനം നിരാകരിച്ചു. മുഖ്യമന്ത്രിക്ക് എതിരായ പ്രചാരണം വിലപ്പോകില്ല. മത മൗലികമായ വാദമുള്ളവരുമായി ഒത്തുപോകുന്ന പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞാല്‍ നാട്ടുകാര്‍ എന്തു മനസ്സിലാക്കണം.
എന്‍സിപി ഇടതു മുന്നണിയുടെ ഭാഗമാണ്. പാലാ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ തിരഞ്ഞെടുപ് കാലത്തു നടത്തും. എന്‍സിപിയുടെ പരസ്യ പ്രതികരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.