രാജ്യസഭാ തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന് എ വിജയരാഘവന്‍

തൃശൂര്‍: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ രംഗത്ത്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കണം. ഉണ്ടായത് അത്യപൂര്‍വമായ നടപടിയാണ്. രാജ്യസഭാ തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ബിജെപി അധികാരത്തില്‍ വന്ന ശേഷം ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

Top