പട്ന: ബിഹാറില്‍ ട്രെയിനിന്റെ ശുചിമുറിയില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. ന്യൂഡല്‍ഹി-രാജ്ഗിര്‍ ശ്രംജീവി എക്സ്പ്രസിന്റെ ശുചിമുറിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബിഹാറിലെ രാജ്ഗീര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ വൃത്തിയാക്കുന്നതിനായി പിറ്റ് ലൈനിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 10.30ന് റെയില്‍വേ സ്റ്റേഷനിലെത്തിയ ട്രെയിന്‍ 11.30നാണ് പിറ്റ് ലൈനിലെത്തുന്നത്.
ശുചീകരണ ജീവനക്കാരാണ് മൃതദേഹം ആദ്യം കാണുന്നത്. പിന്നാലെ റെയില്‍വേ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ശുചിമുറിക്കുള്ളില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ ചുറ്റിവലിഞ്ഞ നിലയിലാരുന്നു. ഷാളിന്റെ മറുഅറ്റം ഹാംഗറിലും കെട്ടിയിരുന്നു.മൃതദേഹം പോസ്റ്റമാര്‍ട്ടത്തിനായി കൈമാറിയിരിക്കുകയാണ്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട യുവതിയെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.