‘A Year Older But…’: Akhilesh Yadav’s Comeback To Adityanath

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മറുപടി. കഴിഞ്ഞ ചൊവ്വാഴ്ച ലോക്സഭയിലെ തന്റെ വിടവാങ്ങല്‍ പ്രസംഗത്തിലാണ് അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ് സംസാരിച്ചത്.

കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള അഖിലേഷിന്റെ സഖ്യത്തെ കളിയാക്കിയായിരുന്നു യോഗിയുടെ പ്രസ്താവന. ”ഞാന്‍ രാഹുല്‍ ഗാന്ധിയെക്കാളും ഇളയവനാണ്, അഖിലേഷിനെക്കാള്‍ മുതിര്‍ന്നയാളും, ഈ രണ്ട് പേര്‍ക്കിടയിലൂടെയാണ് ഞാന്‍ കടന്നു വന്നത്, അതുകൊണ്ട് തന്നെയാണ് അവര്‍ തെരഞ്ഞെടുപ്പില്‍ തോറ്റതെന്നുമായിരുന്നു’ യോഗിയുടെ പ്രസ്താവന.

‘ പ്രായം കൊണ്ട് മുതിര്‍ന്നയാളാവാം, എന്നാല്‍ കര്‍മ്മം കൊണ്ട് താങ്കള്‍ ബഹുദൂരം പിന്നിലാണെന്നായിരുന്നു’ അഖിലേഷ് യാദവിന്റെ മറുപടി. പുതിയ മുഖ്യമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന ഉദ്യാഗസ്ഥരെയും അദ്ദേഹം വിമര്‍ശിച്ചു.

Top