കുളമാവ്: മീന്‍ പിടിക്കാന്‍ പോയ യുവാവ് ഡാമില്‍ വീണു മരിച്ചു. കിഴക്കേ മേതൊട്ടി വലിയപുരയ്ക്കല്‍ രാമന്റെ മകന്‍ സന്തോഷ് (27) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് ബന്ധുക്കളോടൊപ്പം സന്തോഷ് മീന്‍ പിടിക്കാന്‍ കുളമാവ് ഡാമില്‍ പോയത്. രാത്രി വൈകുവോളം ചൂണ്ടയിട്ട ഇവര്‍ സമീപത്തുള്ള ഒരു ഷെഡില്‍ കിടന്നു ഉറങ്ങിയതിനു ശേഷം രാവിലെ നാലു മണിക്ക് വീണ്ടും ചൂണ്ടയിടാന്‍ പോയി.
നാലുപേരും നാല് സ്ഥലത്തായിട്ടാണ് ചൂണ്ടയിട്ടത്. തിരികെ പോവാന്‍ മറ്റുമൂന്ന് പേര്‍ എത്തിയിട്ടും സന്തോഷിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്നുപോകുന്നതിനിടെ കാല്‍ വഴുതി ഡാമില്‍ വീണതാവാമെന്നാണ് പൊലീസ് പറയുന്നത്.