കോട്ടയം: കോട്ടയം തലപ്പലം അമ്പാറയില്‍ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് മധ്യവയസ്‌ക കൊല്ലപ്പെട്ടു. അമ്പാറ സ്വദേശിനി 48 വയസ് പ്രായമുള്ള ഭാര്‍ഗവിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് ഒപ്പം താമസിച്ചിരുന്ന ബിജുമോന്‍ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഭാര്‍ഗവിയും ബിജുമോനും ഒരുമിച്ചാണ് താമസിച്ച് വരുന്നത്. ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുണ്ട്. മദ്യപിച്ച ശേഷമുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാര ഉപയോഗിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതി നല്‍കിയ മൊഴി. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.