വെള്ളമുണ്ട: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറ്റപ്പാലം പള്ളിവളപ്പില്‍ മുനീര്‍ (28) ആണ് അറസ്റ്റിലായത്. യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
യുവതിയെ കാണാതായതിനെത്തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയെ പീഡിപ്പിച്ച ശേഷം അര്‍ധരാത്രിയോടെ പ്രതികള്‍ വീടിനുസമീപം ഉപേക്ഷിച്ചതായാണ് ആരോപണം. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു
അര്‍ധരാത്രിയില്‍ യുവതിയുടെ വീടിനുസമീപം സംശയാസ്പദമായ സാഹചര്യത്തില്‍ മുനീറിനെ കണ്ട നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയ്ക്ക് മേല്‍ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.