മധ്യപ്രദേശിലെ രത്‌ലമിൽ ഗൂഗിള്‍ മാപ്പിലെ ക്ഷേത്രത്തിന്റെ പേര് പള്ളിയുടേതാക്കി മാറ്റിയതായി പരാതി. ഗൂഗിള്‍ മാപ്പില്‍ ക്ഷേത്രത്തിന്റെ പേര് തിരയുമ്പോള്‍ പകരം പള്ളിയാണ് കാണിക്കുന്നതെന്ന് രത്‌ലാം എസിപി പറഞ്ഞു. അംബേമാതാ ക്ഷേത്രത്തിന്റെ പേര് കഹ്കാഷ പള്ളി എന്നാക്കി മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വകുപ്പ് 295 എ പ്രകാരം സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നടപടിക്ക് പിന്നില്‍ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്നന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഗൂഗിള്‍ മാപ്പില്‍ കൃത്രിമം കാണിച്ചാണ് ഇത്തരത്തില്‍ ക്ഷേത്രത്തിന്റെ പേര് മാറ്റി പള്ളിയുടേതാക്കിയത്. സംഭവത്തില്‍ പ്രദേശവാസികളും രൂക്ഷമായ എതിര്‍പ്പ് പ്രകടമാക്കി രംഗത്ത് വന്നിരിക്കുകയാണ്.