സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മര്‍ദ്ദനം ;ആലപ്പുഴയില്‍ യുവാവിനെ പൊലീസ് മര്‍ദിച്ചെന്ന് പരാതി

police

ആലപ്പുഴ: യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കളുടെ പരാതി. ആലപ്പുഴ അരൂര്‍ പഞ്ചായത്ത് 22-ാം വാര്‍ഡില്‍ തേവാത്തറ ശീധരന്റെ മകന്‍ സുധീഷിനാണു മര്‍ദനമേറ്റത്. നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഇപ്പോള്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ 20ന് അയല്‍വാസികളുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നു നല്‍കിയ പരാതിയില്‍ പെയിന്റിംഗ് തൊഴിലാളിയായ സുധീഷിനെ എസ്ഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഗൗരവമല്ലാത്ത കേസ് അല്ലാത്തതിനാല്‍ തനിച്ച് സ്റ്റേഷനിലെത്തിയ സുധീഷിനെ എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ മാറി മാറി ഇയാളെ മര്‍ദിക്കുകയിരുന്നു എന്നാണ് സുധീഷിന്റെ ബന്ധുക്കളുടെ ആരോപണം.

Top